ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ വൻവർധനയെന്ന് റിപ്പോർട്ട്. ദേവസ്വം ബോർഡിന് കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം ലഭിച്ചു. ഇത് കൂടാതെ കാണിക്ക, അരവണ വിൽപന എന്നിവയിലൂടെയും അധിക വരുമാനം വർദ്ധിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയത്. നവംബർ 15 മുതൽ ഡിസംബർ 26 വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനം ദേവസ്വം ബോർഡിന് ലഭിച്ചു.
കഴിഞ്ഞ വർഷം ഇത് 215 കോടി ആയിരുന്നു. അരവണ വിൽപനയിലൂടെയാണ് അധിക വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞത്.



