ലഖ്‌നൗ: തീക്കട്ടയിൽ ഉറുമ്പ് അരിക്കുമോ ? യുപിയിൽ നിന്നുള്ള ഈ കഥ കേട്ടാൽ ആർക്കും അങ്ങനെ തോന്നും. അഭിഭാഷകന്‍റെ ശല്യം സഹിക്കാനാവാതെ പൊലീസില്‍ പരാതിയുമായി വനിതാ ജഡ്ജി എത്തിയ വാർത്ത ആണ് വൈറൽ ആയി.

അഭിഭാഷകന്‍ തന്നെ പിറകെനടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നുവെന്നുമാണ് വനിതാ ജഡ്ജിയുടെ പരാതി. ഹാമിര്‍പുരിലെ വനിതാ  ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വനിതാ ജജ്ഡിയുടെ പരാതി പുറത്ത് വന്നത്. മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകന്‍ തന്നെ നിരന്തരം പിന്തുടരുന്ന്  അശ്ലീല കമന്റടിക്കുന്നുവെന്നും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ വാട്ട്സാപ്പില്‍ അയക്കുന്നുണ്ടെന്നുമാണ് പരാതി.

അഭിഭാഷകന്‍റെ ശല്യം പതിവായതോടെയാണ് അവിവാഹിതയായ  ജഡ്ജി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കോടതി പിരിഞ്ഞ് വീട്ടിലെത്തിയാലും അഭിഭാഷകന്‍റെ ശല്യം അവസാനിക്കില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇതിനെല്ലാം പുറമേ ഓഫീസിലെ ചുമരിലെ ദ്വാരം വഴി ഇയാള്‍ തന്നെ  ഒളിഞ്ഞുനോക്കുന്നത് പതിവാണെന്നും പരാതിയില്‍ ആരോപിക്കുന്നു.