മുംബൈ: മുംബൈ നഗരത്തില്‍ 2008 നടന്ന രീതിയില്‍ ഭീകാരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. ഇന്നലെ രാത്രിയാണ് മുംബൈ പോലീസിന് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. ഒരു പാക് നമ്പരില്‍നിന്ന് മുംബൈ ട്രാഫിക് പോലീസിന്റെ ഹെല്‍പ്‌ലൈന്‍ നമ്പരിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്.
26/11 ഭീകരാക്രമണം, ഉദയ്പൂര്‍ കൊലപാതകം, സിദ്ധു മുസെവാല വധം തുടങ്ങിയവയ്ക്ക് സമാനമായ ആക്രമണം നടക്കുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് പോലീസ് അറിയിച്ചു. ആറുപേരാണ് ഇന്ത്യയില്‍ ആക്രമണം നടത്തുകയെന്നും സന്ദേശത്തില്‍ പറയുന്നു.
ഭീകരാക്രമണ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണവും സുരക്ഷാനടപടികളും വര്‍ധിപ്പിച്ചിട്ടുണ്ട്. ലഭിച്ച സന്ദേശം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറിയിട്ടുണ്ട്.



