കക്കോടി: 25 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ എട്ടു പേര്‍ക്ക് കോവിഡ് . കക്കോടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ ഏഴുപേര്‍ക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്.

കഴിത്ത ദിവസം കോവിഡ്​ സ്ഥിരീകരിച്ച സ്ത്രീ മാതാവിന്‍െറ ചികിത്സക്കു വേണ്ടി ആശുപത്രിയില്‍ കൂട്ടിരിപ്പിലുണ്ടായിരുന്നു. മരിച്ച മാതാവിന് കോവിഡ്​ ഉണ്ടായിരുന്നില്ലെങ്കിലും ഒപ്പമുണ്ടായ മൂന്നുപേര്‍ക്ക്​ നടത്തിയ പരി ശോധനയില്‍ മകളായ കക്കോടി സ്വദേശിനിക്ക് കൊറോണ പോസിറ്റിവായി.

ഇവരുടെ ഭര്‍ത്താവ് ഒഴികെ മക്കള്‍ക്കും പേരമക്കള്‍ക്കുമാണ് വ്യാഴാഴ്ച രാത്രി കോവിഡ്​ സ്ഥിരീകരിച്ചത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടാം വാര്‍ഡിലെ ഈ പ്രദേശം നേരത്തേ തന്നെ കണ്ടെയ്ന്‍മെന്‍റ്​ സോണിലാണ്.