ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ 17 ലോക്സഭ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 13നും 14നും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബിജെപിയുടെ 12 എംപിമാര്‍ക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ക്കും ശിവസേന, ഡിഎംകെ, ആര്‍എല്‍പി പാര്‍ട്ടികളുടെ ഓരോ എംപിമാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായി രാജ്യസഭ, ലോക്സഭ അംഗങ്ങള്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇന്നാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്.



