ണക്കെടുത്തപ്പോൾ കേന്ദ്രനിയമപ്രകാരം സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഉപയോഗശൂന്യമായത് 2,053 വാഹനങ്ങൾ. അധികമോടാത്ത വണ്ടികളാണെങ്കിലും 15 കൊല്ലം കഴിഞ്ഞുവെന്ന കാരണത്താൽ നിരത്തിലിറക്കാനാകാത്ത സ്ഥിതിയാണ്. സർക്കാർ വാഹനങ്ങളായതുകൊണ്ട് വീണ്ടും രജിസ്റ്റർചെയ്ത് ഉപയോഗിക്കാനുമാകില്ല.

ഓരോ വകുപ്പിലും 15 കൊല്ലംകഴിഞ്ഞ എത്ര വാഹനങ്ങളുണ്ടെന്ന് 2024 ജൂലായിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചിരുന്നു. അപ്പോഴാണിതു കണ്ടെത്തിയത്. 102 വകുപ്പുകളിലായിരുന്നു പരിശോധന. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും ഒഴിവാക്കിയുള്ള കണക്കാണിത്. 

ഉപയോഗശൂന്യമായ വാഹനങ്ങൾ കൂടുതലുള്ളത് ആരോഗ്യവകുപ്പിലാണ്.- 507 എണ്ണം. രണ്ടാമതു പോലീസിലും. -116 എണ്ണം. മലിനീകരണം ഒഴിവാക്കാനാണ് 15 വർഷംകഴിഞ്ഞ വാഹനങ്ങൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷൻ അഞ്ചുവർഷത്തേക്കുകൂടി പുതുക്കിനൽകും.

അസാധുവായ വാഹനങ്ങൾക്കുപകരം പുതിയവ അനുവദിച്ചിട്ടില്ല. ചില വകുപ്പുകളുടെ സമ്മർദംമൂലം ഒന്നോരണ്ടോ വാഹനങ്ങൾക്കു മാത്രം അനുമതി നൽകിയിട്ടുണ്ട്. 13 വകുപ്പുകളിൽ അൻപതിലധികം വാഹനങ്ങളാണ് അസാധുവായത്. അതിന്റെ വിശദാംശം.

വകുപ്പ്, വാഹനങ്ങളുടെ എണ്ണം ക്രമത്തിൽ: ആരോഗ്യം -507, പോലീസ് -116, റവന്യൂ -102, ജയിൽ -92, ജി.എസ്.ടി. -81, വനം വന്യജീവി -78, വനിത-ശിശുവികസനം -68, ഇറിഗേഷൻ -66, ഗതാഗതം -59, ടൂറിസം -58, മൃഗസംരക്ഷണം -57, ഭക്ഷ്യസുരക്ഷ -55, ഭൂഗർഭജലം -52.