ഹോസ്റ്റലിൽ പെൺകുട്ടി ഓൺലൈനായി പിസ്സ ഓർഡർ ചെയ്തതിനെ തുടർന്ന് നടപടിയുമായി അധികൃതർ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നാല് വിദ്യാർത്ഥിനികളെയാണ് ഒരു മാസത്തേക്ക് പുറത്താക്കിയത്.

സാമൂഹിക നീതി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള സോഷ്യൽ വെൽഫെയർ ഹോസ്റ്റലിലാണ് സംഭവം. 250 വിദ്യാർത്ഥികളാണ് ഇവിടത്തെ അന്തേവാസികൾ.

ഒരു മുറിയിൽ നിന്ന് പിസ്സ ഓർഡർ ചെയ്തതായി അറിഞ്ഞതിനെത്തുടർന്ന് ഹോസ്റ്റൽ വാർഡൻ മിനാക്ഷി നരഹാരെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക നോട്ടീസ് നൽകി ഹോസ്റ്റൽ പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഒരു മാസത്തേക്ക് അവരുടെ ഹോസ്റ്റൽ പ്രവേശനം നിർത്തിവച്ചതായും റിപ്പോർട്ടുകൾ പറയുന്നു.