കോവിഡ് പ്രതിരോധത്തിന് നൽകി വന്നിരുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗം നിർത്തി വയ്ക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെ ചെറുക്കാൻ മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനിന് സാധിക്കില്ലെന്ന്് പുതിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഈ നടപടി.
ലോകാരോഗ്യ സംഘടനാ പ്രതിനിധി അന്ന മരിയയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡിനെ ചെറുക്കും എന്ന വിവരങ്ങളേത്തുടർന്ന് ഒന്നിലേറെ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ഈ മരുന്ന് വാങ്ങിയിരുന്നു.
ഇന്ത്യ മരുന്ന് കയറ്റി അയക്കാൻ താമസിച്ചതിന്റെ പേരിൽ ഒരുവേള ഇന്ത്യ- അമേരിക്ക ബന്ധത്തിൽ വിള്ളൽ വീഴുമെന്ന തരത്തിൽ വരെ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകുന്നതുവരെ എത്തിയിരുന്നു കാര്യങ്ങൾ.



