ഹൈകോടതി വിധി മറികടക്കാന്‍ പുതിയ നീക്കവുമായി ലക്ഷദ്വീപ്​ ഭരണകൂടം. ബ്ലോക്ക്​ ഡെവലപ്​മെന്‍റ്​ ഓഫീസര്‍മാരെ ഡെപ്യൂട്ടി കലക്​ടര്‍മാരായി ലക്ഷദ്വീപ്​ ഭരണകൂടം നിയമിച്ചു. വീടുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടത്​ ബ്ലോക്ക്​ ഡെവലപ്​മെന്‍റ്​ ഓഫീസര്‍മാരായിരുന്നു.
ഇവര്‍ക്ക്​ ഇതിനുള്ള അധികാരമില്ലെന്ന്​ ഹൈകോടതി വ്യക്​തമാക്കിയിരുന്നു. ഹൈകോടതി വിധിക്ക്​ പിന്നാലെയാണ്​ തസ്​തികമാറ്റം ഉണ്ടായിരിക്കുന്നത്​. ഹൈകോടതി വിധി മറികടക്കാനാണ്​ ലക്ഷദ്വീപ്​ ഭരണകൂടത്തിന്‍റെ നീക്കമെന്നാണ്​ ആരോപണം. ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നതിനാണ്​ ഭരണകൂടം ഉത്തരവിട്ടത്​.
വീ​ടു​ക​ളും നി​ര്‍​മാ​ണ​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കുന്നതിന് കവ​ര​ത്തി​യി​ല്‍ 107, സു​ഹേ​ലി 22, ചെ​റി​യം 18, ക​ല്‍​പേ​നി 19 എ​ന്നി​ങ്ങ​നെ ഉ​ട​മ​ക​ള്‍​ക്ക് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം നോട്ടീസ് നല്‍കിയിരുന്നു. നാളെക്കകം തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ നേ​രി​ട്ടെ​ത്തി പൊ​ളി​ച്ചു​നീ​ക്കു​മെ​ന്നും അ​തി​നു​ള്ള തു​ക കെ​ട്ടി​ട ഉ​ട​മ​യി​ല്‍​നി​ന്ന് ഈ​ടാ​ക്കു​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പറഞ്ഞിരുന്നത്.