ഹി​മാ​ച​ല്‍ ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വീ​ര​ഭ​ദ്ര സിം​ഗ് (87) അ​ന്ത​രി​ച്ചു. ഷിം​ല​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഏ​പ്രി​ല്‍ 23 മു​ത​ല്‍ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ സിം​ഗി​ന് കോ​വി​ഡ് പി​ടി​പെ​ട്ടു.

ഏ​പ്രി​ല്‍ 13നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് മൊ​ഹാ​ലി​യി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​പ്രി​ല്‍ 23ന് ​ഷിം​ല​യി​ലേ​ക്ക് പോ​ന്നു. ശ്വാ​സ​ത​ട​സം നേ​രി​ട്ട​തോ​ടെ ഇ​ന്ദി​രാ​ഗാ​ന്ധി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ജൂ​ണ്‍ 11ന് ​വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ചെ​ങ്കി​ലും താ​മ​സി​യാ​തെ നെ​ഗ​റ്റീ​വാ​യി​രു​ന്നു.

ഒ​ന്‍പത് ത​വ​ണ എം​എ​ല്‍​എ ആ​യ വീ​ര​ഭ​ദ്ര സിം​ഗ് ആ​റ് ത​വ​ണ ഹി​മാ​ച​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി. അ​ഞ്ച് ത​വ​ണ എം​പി​യു​മാ​യി. നി​ല​വി​ല്‍ അ​ര്‍​കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള നി​യ​മ​സ​ഭാ അം​ഗ​മാ​ണ്.

1983ലാ​ണ് വീ​​ര​ഭ​ദ്ര ആ​ദ്യ​മാ​യി ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. 2009 മു​ത​ല്‍ 2011 വ​രെ സ്റ്റീ​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.