ഹാരിസ് കൗണ്ടി, ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ കഴിഞ്ഞ 14 വര്‍ഷമായി ജോലി ചെയ്തുവന്ന ഡെപ്യൂട്ടി Menchaca (70) കോവിഡ് ബാധിച്ചു ജൂണ്‍ 13 നു മരിച്ചു. സെന്റ് ലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ കൗണ്ടിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ ഷെറിഫാണ് Menchaca. ഭാര്യയും ഏഴു മക്കളും ഉള്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
ടെക്സസില്‍ കൊറോണ കേസുകള്‍ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല. രോഗികളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു.
ഹാരിസ് കൗണ്ടി ഷെറീഫ് ഓഫീസില്‍ മാത്രം 332 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു മരണവും സംഭവിച്ചു. സെര്‍ജന്റ് റെയ്മണ്ട് സ്കൊവിന്സ്കിയാണ് മേയില്‍ കോവിഡിനെ തുടര്‍ന്നു മരിച്ചത്. ഡിപ്പാര്‍ട്ടുമെന്റിന് രണ്ടുപേരെ നഷ്ടപ്പെട്ടത് ദുഃഖകരമാണെന്നും കൂടുതല്‍ മരണം സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.



