റിയാദ്: സൗദിയിലെ അൽ ഹദയിൽ മലമുകളിൽ നിന്ന് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. സൗദി സിവിൽ ഡിഫൻസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
കാലാവസ്ഥ വ്യതിയാനം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുന്നുണ്ട്. യാത്രക്കാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.



