റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് ബാധിതരുടെയും രോഗമുക്തി നേടുന്നവരുടെയും പ്രതിദിന കണക്കില്‍ കാര്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 731 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 620 പേരാണ് രോഗമുക്തി നേടിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യവ്യാപകമായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യമാകെ ഇന്ന് 79,200 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,33,516 ആയി. ഇതില്‍ 5,14,982 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,333 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,200 ആയി കുറഞ്ഞു. ഇതില്‍ 1,405 പേരുടെ നില ഗുരുതരമാണ്.
ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 151, കിഴക്കന്‍ പ്രവിശ്യ 132, റിയാദ് 129, ജീസാന്‍ 67, അസീര്‍ 60, അല്‍ഖസീം 49, മദീന 39, നജ്റാന്‍ 35, ഹായില്‍ 32, തബൂക്ക് 16, അല്‍ബാഹ 7, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 29,604,201 ഡോസായി.



