സൗദിയില്‍ മോഡേണ കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. രാജ്യത്തേക്ക് മോഡോണ വാക്​സിന്‍ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും കമ്ബനി രജിസ്​റ്റര്‍ ചെയ്യാന്‍ മോഡേണ കമ്ബനി അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണിതെന്ന്​ അതോറിറ്റി വ്യക്തമാക്കി.

കമ്ബനി നല്‍കിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന് അംഗീകാരം നല്‍കാനുള്ള തീരുമാനം. കമ്ബനി ആവശ്യകതകള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ അതോറിറ്റി രജിസ്ട്രേഷന്‍ ഫയലുകള്‍ അവലോകനം ചെയ്യാനും വിലയിരുത്താനും തുടങ്ങി. പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ക്ലിനിക്കല്‍ പഠനങ്ങളും വഴി വാക്സിന്റെ ഫലപ്രാപ്​തിയുടെയും സുരക്ഷ ഡാറ്റയുടെയും വിലയിരുത്തല്‍ ഇതിലുള്‍പ്പെടും.

ഉല്‍പ്പാദനത്തിന്റെ ഘട്ടങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ഗുഡ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ച്വറിങ്​ (ജി.എം.പി) തത്വങ്ങള്‍ പ്രയോഗിക്കുന്നതിലെ കമ്ബനിയുടെ പ്രതിബദ്ധതയും പരിശോധിച്ചതിലുതിലുള്‍പ്പെടും. സമര്‍പ്പിച്ച ഡാറ്റ പഠിക്കാന്‍ കമ്മീഷന്‍ നിരവധി മീറ്റിങുകള്‍ നടത്തിയതായും സൗദി ഫുഡ്​ ആന്‍റ്​ ഡ്രഗ്​​ അതോറിറ്റി പറഞ്ഞു.

പുറപ്പെടുവിച്ച അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി വാക്​സിന്‍ ഇറക്കുമതിക്കായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. ഓരോ ഷിപ്പിങിലുമെത്തുന്ന വാക്‌സിന്‍ സാമ്ബിളുകള്‍ ഉപയോഗിക്കുന്നതിനു മുമ്ബ്​ ഗുണനിലവാരം ഉറപ്പു വരുത്തുന്ന പരിശോധന നടത്തുമെന്നും സൗദി ഫുഡ്​ ആന്‍റ്​ ഡ്രഗ്​ അതോറിറ്റി വ്യക്തമാക്കി. അസ്ട്രസെനെക, ഫൈസര്‍ ബയോടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകള്‍ക്കാണ്​ മുമ്ബ്​ സൗദി ഫുഡ്​ ആന്‍റ്​ ഡ്രഗ്​​ അതോറിറ്റി അംഗീകാരം നല്‍കിയത്​. ഇതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ആരംഭിച്ചിട്ടില്ല.