പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോവിഡ് -19 പോസിറ്റീവ് ആയവര്‍ക്കും, ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഒരു സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറേയും ടീമിനേയും നിയമിച്ചു. വോട്ടര്‍മാരെ നേരിട്ട് കണ്ടെത്തുന്നതിനും, അവര്‍ക്ക് സ്‌പെഷ്യല്‍ ബാലറ്റ് നേരിട്ട് നല്‍കുന്നതിന് ചില തടസങ്ങളും അസൗകര്യങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകള്‍ അവരുടെ മേല്‍വിലാസത്തിലേക്ക് തപാലിലൂടെ വരണാധികാരി അയച്ചുകൊടുക്കാന്‍ ഉത്തരവായിട്ടുണ്ട്.
പോസ്റ്റല്‍ വഴി സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുന്ന സാഹചര്യത്തിലും, ഫാറം 19 ഡി പ്രകാരം അപേക്ഷ സമര്‍പ്പിച്ച് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കുന്ന സാഹചര്യത്തിലും, ഉള്‍ക്കൊള്ളിക്കേണ്ടതായ സത്യപ്രസ്താവന (ഫാറം 16) സാക്ഷ്യപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി നിയമിച്ചു