തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ന്‍​ഷ​ന്‍ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു സ​ര്‍​ക്കാ​ര്‍. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത അ​ധ്യ​ക്ഷ​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ​യാ​ണു സ​സ്പെ​ന്‍​ഷ​ന്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച​ത്.

അ​ഖി​ലേ​ന്ത്യാ സ​ര്‍​വീ​സ് ച​ട്ടം അ​നു​സ​രി​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ന്‍​ഡു ചെ​യ്ത് 90 ദി​വ​സം ക​ഴി​യു​ന്പോ​ള്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണം.​സ​സ്പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ങ്കി​ല്‍ സ​മി​തി​യു​ടെ ശി​പാ​ര്‍​ശ ആ​വ​ശ്യ​മാ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തി​നു സ​സ്പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി നീ​ട്ടാം.​

തു​ട​ര്‍​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ കേ​ന്ദ്രാ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു പു​റ​മേ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ത്യ​ജി​ത് രാ​ജ​ന്‍, ടി.​കെ.​ജോ​സ് എ​ന്നി​വ​രാ​ണു സ​മി​തി അം​ഗ​ങ്ങ​ള്‍.