കൊച്ചി: ബംഗളൂരു കേസുമായി ബദ്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിച്ച് കസ്റ്റംസ്. ഇതിന്റെ ഭാഗമായി സ്വര്‍ണ്ണക്കടത്ത് കേസില്‍ വീയൂര്‍ ജയിലിലുള്ള ആറ് പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്.
കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത് . അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ബംഗളുരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതിയും എറണാകുളം സ്വദേശിയുമായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണകടത്ത് കേസിലെ പ്രതി റമീസിന്റെ ഫോണ്‍ നമ്പറുണ്ടായിരുന്നതാണ് ബന്ധം സംശയിക്കാന്‍ കാരണം. ഇതു സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസറ്റംസിന്റെ നീക്കം.
സ്വര്‍ണ ഇടപാടിനു വേണ്ടി മയക്ക് മരുന്ന് മാഫിയയില്‍ ഉള്‍പ്പെട്ടവര്‍ പണം നിക്ഷേപിച്ചിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്ചോദ്യം ചെയ്യല്‍



