തൃശ്ശൂര്‍: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദന. ജയിലില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്വപ്നയെ വിയ്യൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്വപ്നയെ വിയ്യൂര്‍ ജയിലിലായിരുന്നു താമസിപ്പിച്ചിരുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്ക് പിന്നാലെ സ്വപ്ന സുരേഷിനെയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെത്തിച്ചിരുന്നു. മറ്റ് പ്രതികളെ മുമ്ബ് അതിസുരക്ഷാ ജയിലില്‍ എത്തിച്ചിരുന്നെങ്കിലും പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാത്തതിനാല്‍ സ്വപ്ന കാക്കനാട് ജയിലില്‍ തന്നെ തുടരുകയായിരുന്നു.നടപടിക്രമം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്.



