തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ മാപ്പ്സാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ചു. എന്‍ഐഎ കോടതിയിലാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും സന്ദീപ് നായര്‍ പറഞ്ഞു.

കേസില്‍ സന്ദീപ് നായര്‍ മുഖ്യസാക്ഷിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മാപ്പ് സാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ചതിന് പുറമേ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്നും സന്ദീപ് നായര്‍ കോടതിയില്‍ വ്യക്തമാക്കി. സന്ദീപ് നായരുടെ നീക്കം കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.