അമൃത്സര്‍: സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്കിയ ആള് അറസ്റ്റില്‍. അമൃത്സര്‍ സ്വദേശി സച്ചിന് ദാസിനെയാണ് കന്റോണ്‍മെന്റ് പോലീസ് പിടികൂടിയത്. പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
സ്വപ്ന സുരേഷിന് സ്പേസ് പാര്‍ക്കിലെ ജോലിക്കായിട്ടാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. മുംബൈ ബാബാ സാഹിബ് അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയുടെ പേരിലാണ് ഇയാൾ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. അടുത്ത ദിവസങ്ങളില്‍ ഇയാളെ കേരളത്തില്‍ എത്തിക്കും.



