ന്യൂഡല്‍ഹി : സ്വന്തം വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

സ്വന്തം വാഹനത്തില്‍ ഒറ്റക്ക്​ യാത്ര ചെയ്യുമ്ബോള്‍ മാസ്​ക്​ ധരിക്കേണ്ടതില്ല. ടാക്​സികളിലും മറ്റും യാത്ര ചെയ്യു​മ്ബോള്‍ മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. സ്വന്തം വാഹനത്തില്‍ ഒറ്റക്ക്​ യാത്ര ചെയ്യുമ്ബോള്‍ മാസ്​ക്​ ധരിക്കണമെന്ന്​ ആരോഗ്യ വകുപ്പ്​ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.

കൂട്ട​മായി സൈക്ലിങ്​, ജോഗിങ്​ തുടങ്ങിയവ ചെയ്യുമ്ബോള്‍ മാസ്​ക്​ ധരിക്കണം. ഒറ്റക്കാണ്​ ഇവ ചെയ്യുന്നതെങ്കില്‍ മാസ്​ക്​ ധരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ പറഞ്ഞു.