തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം മുറുകുന്നതിനിടെ, തങ്ങളുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ ചെന്നൈയിൽ നിന്ന് മാറ്റി പുതുച്ചേരിയിലെ ആഡംബര റിസോർട്ടിലേക്ക് താമസിപ്പിച്ച് അണ്ണാ ഡിഎംകെ. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പരിചിതമായ “റിസോർട്ട് രാഷ്ട്രീയം” ഒരിക്കൽ കൂടി തിരിച്ചെത്തിയിരിക്കുകയാണ്. പുതുച്ചേരിയിലെ അതിമനോഹരമായ ‘ദി ഷോർ ത്രിശ്വം’ (The Shore Trishvam) റിസോർട്ടിലാണ് എംഎൽഎമാർ ഇപ്പോൾ തങ്ങുന്നത്. സ്വകാര്യ പൂൾ വില്ലകൾ, കടലിന് അഭിമുഖമായുള്ള സ്യൂട്ടുകൾ, മികച്ച ഭക്ഷണസൗകര്യം എന്നിവയോടെ രാഷ്ട്രീയ ക്വാറന്റൈൻ ഒരു ആഡംബര വിനോദമായി മാറിയിരിക്കുകയാണ് ഇവിടെ.

എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ തമ്പടിക്കുന്ന വിശാലമായ ആഡംബര ബീച്ച് റിസോർട്ടിന്റെ കാഴ്ച. (കടപ്പാട്: ദി ഷോർ ത്രിശ്വം, പോണ്ടിച്ചേരി)