ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ‘സ്ലാപ്ഗേറ്റ്’ വിവാദം 18 വർഷങ്ങൾക്കിപ്പുറം വീണ്ടും തലപൊക്കുന്നു. മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ പേസർ എസ്. ശ്രീശാന്ത് രംഗത്തെത്തി. 2008-ൽ തന്നെ തല്ലിയ സംഭവത്തെ ഹർഭജൻ സിംഗ് സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നു എന്നാണ് ശ്രീശാന്തിന്റെ ആരോപണം. ഇതിന്റെ പ്രതിഷേധമായി ഹർഭജനെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തി.

ഒരു മലയാളം വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് തന്റെ പ്രതിഷേധം പരസ്യമാക്കിയത്. സ്ലാപ്ഗേറ്റ് വിവാദത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഒരു ടെലിവിഷൻ പരസ്യത്തിൽ ഹർഭജൻ അഭിനയിച്ചതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. ഈ പരസ്യത്തിലൂടെ ഹർഭജൻ ഒരുകോടിയോളം രൂപ സമ്പാദിച്ചെന്നും ആ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തന്നെ വിളിച്ചു ആവശ്യപ്പെട്ടെന്നും ശ്രീശാന്ത് പറഞ്ഞു.