ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഇതിഹാസം ലെഡ്‌ലി കിംഗ്‌ ഇനി ക്ലബ്ബില്‍ സഹ പരിശീലക റോളില്‍. അദ്ദേഹം മൗറീഞ്ഞോക്ക് കീഴില്‍ സഹായി ആയി എത്തും എന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 13 വര്‍ഷം സ്പര്‍സിനായി കളിച്ച കിംഗ്‌ ക്ലബ്ബിനായി 323 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ക്ലബ്ബ് ക്യാപ്റ്റനായി 2008 ലീഗ് കപ്പ് ഉയര്‍ത്തിയ കിംഗ്‌ 2012 ലാണ് തന്റെ കരിയര്‍ അവസാനിപ്പിച്ചത്. 1999 മുതല്‍ തന്റെ കരിയര്‍ പൂര്‍ണ്ണമായും സ്പര്‍സിലാണ് താരം കളിച്ചത്. 2002 മുതല്‍ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമിനായും ഡിഫന്‍ഡറായിരുന്ന കിംഗ്‌ കളിച്ചിട്ടുണ്ട്.