തിരുവനന്തപുരം : കൊറോണ ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ വൃദ്ധ മരിച്ചു. മുട്ടത്തറ സ്വദേശി ദേവകിയമ്മ (77) ആണ് മരിച്ചത്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി അരമണിക്കൂറിനുള്ളിലായിരുന്നു മരണം.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ദേവകിയമ്മ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ചികിത്സയ്ക്ക് ശേഷം പരിശോധന ഫലം നെഗറ്റീവ് ആയി. തുടര്‍ന്ന് ഇന്നാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.