സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ളവര്‍ ടിക്ടോക്കില്‍ നിരന്തരം വിഡിയോകളുമായി എത്താറുണ്ട്. അക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചുരുക്കി പറഞ്ഞാല്‍ ഈ ഐശ്വര്യ റായിക്കു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. അമൃത അമ്മു എന്ന അക്കൗണ്ടില്‍ നിന്നുള്ള വിഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

രാജീവ് മേനോന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ ഐശ്വര്യ റായുടെ ഡയലോഗാണ് ടിക്ടോക്കില്‍ പുനരാവിഷ്കരിച്ചത്. ഈ ടിക് ടോക് താരത്തെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ രൂപത്തിലും ഭാവത്തിലും ഐശ്വര്യ റായ് തന്നെയാണെന്നാണ് ആരാധകരുടെ കമന്റ്. മെയ്4ന് ചിത്രം ഇറങ്ങി 20 വര്‍ഷം തികഞ്ഞിരുന്നു. തുടര്‍ന്ന് ഐശ്വര്യയുടെ ഡയലോഗിന്റെ ടിക്ടോക് വേര്‍ഷന്‍ അമൃത പങ്കുവച്ചത് വൈറലാകുകയും ചെയ്തു. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.

https://www.instagram.com/ammuzz_amrutha/?utm_source=ig_embed

ഐശ്വര്യയുമായി നല്ല സാമ്യമുണ്ടെന്നാണ് പലരുടെയും പ്രതികരണം. ഐശ്വര്യയുടെ കാര്‍ബണ്‍ കോപ്പി, സിറോക്സ് എന്നെല്ലാമാണ് ആരാധകര്‍ ഈ ടിക്ടോക്ക് താരത്തെ വിശേഷിപ്പിക്കുന്നത്. നേരത്തെ മറാത്തി താരം മാനസി നായിക്കും, ഇറാനിയന്‍ മോഡലായ മഹ്ലഗ ജാബരിയും ഐശ്വര്യയോട് സാമ്യമുള്ള വിഡിയോകള്‍ പങ്കുവച്ചിരുന്നു.