ന്യൂഡൽഹി: ജൂനിയർ കമീഷൻഡ് ഓഫിസർമാരടക്കം സൈനിക ഉദ്യോഗസ്ഥർക്ക് കുടിശ്ശികയായി കിടന്ന 400 കോടി രൂപ അനുവദിച്ച് അധികൃതർ.
താമസ അലവൻസ്, ശമ്പള പുനർനിർണയ വിഷയങ്ങൾ, വിദ്യാഭ്യാസ അലവൻസ് തുടങ്ങിയ ഇനങ്ങളിൽ കുടിശ്ശികയായി കിടന്ന തുകയാണ് ദേശവ്യാപകമായി പൂർണമായി അടച്ചുവീട്ടിയത്.
സൈനിക ആസ്ഥാനവും പ്രതിരോധ വിഭാഗം അക്കൗണ്ട്സ് കൺട്രോളർ ജനറൽ ഓഫിസും നേതൃത്വം നൽകി. ഈ മാസാരംഭത്തിലാണ് ഇതിനായി 48 ഓഫിസുകൾ സ്ഥാപിച്ച് നടപടികൾക്ക് തുടക്കം കുറിച്ചത്.



