തൃശൂർ: കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. കുന്നംകുളം സ്വദേശി ജാനി (30 ) ആണ് അറസ്റ്റിലായത്.

തൃശൂർ നഗരത്തിൽവച്ച് നാലു കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ഇയാൾ കല്ലെറിഞ്ഞത്. സൈഡ് കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കല്ലെറിയാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.

കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് പ്രതി.