എൻഡിടിവിയെ ഏറ്റെടുക്കാൻ അദാനിക്ക് കഴിയില്ലെന്നും എന്നാൽ അതിന് തടസ്സമില്ലെന്നും വാദങ്ങൾ ഉന്നയിച്ച് പ്രണോയ് റോയും ഗൗതം അദാനിയും.
എൻഡിടിവിയുടെ സ്ഥാപകർക്ക് സെബി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കത്തിന് തടസ്സമാവില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.
ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ സെബിയുടെ വിലക്കുണ്ടെന്നും അതുകൊണ്ട് ഇടപാടിന് സെബിയുടെ അനുമതി ആവശ്യമാണെന്നും കാണിച്ച് എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയും രാധിക റോയും അദാനിയുടെ നീക്കം തടയാൻ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു.
അതേസമയം, സെബിയുടെ വിലക്ക് നിലവിലെ ഇടപാടിനെ ബാധിക്കില്ലെന്നാണ് അദാനിയുടെ നിലപാട്. സെബിയുടെ അംഗീകാരം ഇടപാടിന് ആവശ്യമില്ലെന്ന് അദാനി ഗ്രൂപ്പും പറയുന്നു.
2020ൽ പ്രണോയ് റോയിക്കും രാധിക റോയിക്കും ഏർപ്പെടുത്തിയ രണ്ടുവർഷത്തെ വിലക്ക് നവംബർ 26ന് അവസാനിക്കാനിരിക്കെയാണ് ഇരുവരും ഓഹരി കൈമാറ്റത്തിന് തടസ്സമുന്നയിച്ചത്. ഓഹരികൾ നേരിട്ടോ പരോക്ഷമായോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ മറ്റേതെങ്കിലും തരത്തിൽ ഇടപാടുകൾ നടത്തുന്നതിനോ വിലക്ക് ബാധകമാണ്.



