ലെപ്‌സിഗ്: യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും വിജയത്തുടക്കം. ഗ്രൂപ്പ് എഫില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത്. പകരക്കാരനായി എത്തിയ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സോ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.