പാറ്റ്ന: ആത്മഹത്യ ചെയ്‌ത നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. താരത്തിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് കുടുംബം ഇതുവരെ മുക്തരായിട്ടില്ല. ഇതിനിടെ മറ്റൊരു ദുരന്തം കൂടി കുടുംബത്തെ ഉലച്ചിരിക്കുകയാണ്. താരത്തിന്റെ സഹോദരന്റെ ഭാര്യ മരിച്ചതായാണ് റിപ്പോര്‍ട്ട്. സുശാന്തിന്റെ കസിന്‍ സഹോദരന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണം സുധയെ തളര്‍ത്തിയിരുന്നെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ അവര്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സുശാന്തിന്റെ സംസ്കാരം നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് സൂചന.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മുംബൈയിലാണ് സുശാന്ത് സിംഗിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. നടി കൃതി സനോണ്‍, റിയ ചക്രബര്‍ത്തി, ശ്രദ്ധ കപൂര്‍, വരുണ്‍ ശര്‍മ്മ, അഭിഷേക് കപൂര്‍, ഏക്താ കപൂര്‍, വിവേക് ഒബ്‌റോയ്, രണ്‍ദീപ് ഹൂഡ എന്നിവര്‍ താരത്തിന് അവസാനമായി വിട ചൊല്ലാന്‍ എത്തിയിരുന്നു.



