സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ. മികച്ച സീരിയല്‍ അവാര്‍ഡ് നല്‍കാതിരുന്നത് മര്യാദകേടാണെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു എങ്കില്‍, കിട്ടിയ അപേക്ഷയില്‍ നല്ലത് കണ്ടെത്തി അവാര്‍ഡ് നല്‍കണമായിരുന്നു എന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍.എ പറഞ്ഞു. നല്ല സീരിയല്‍ ഇല്ല അതിനാല്‍ അവാര്‍ഡ് ഇല്ല എന്നത് മര്യാദകേടാണ്. ഇത് കലാകാരന്‍മാരെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിലപാടാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ സീരിയലുകള്‍ അവാര്‍ഡിന് ക്ഷണിക്കാതെ ഇരിക്കുക. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് സീരിയലുകള്‍ കാണുന്നത്. സീരിയലു കള്‍ക്ക് മൂല്യമില്ല എന്ന കണ്ടെത്തല്‍ പ്രേക്ഷകരെക്കുടി കളിയാക്കുന്ന സമീപനമാണ് എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.