കോ​ട്ട​യം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ര​ണ്ടു​മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങാ​ന്‍ കാ​ര​ണം ക​ട​മെ​ടു​ക്കു​ന്ന തു​ക​യു​ടെ പ​ലി​ശ കു​റ​ക്കാ​ന്‍ സി.​എം.​ഡി ന​ട​ത്തി​യ ശ്ര​മം. 40,700 പേ​ര്‍​ക്ക്​ മൂ​ന്നു​വ​ര്‍​ഷ​മാ​യി ത​ട​സ്സ​മി​ല്ലാ​തെ ന​ട​ന്ന പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​മാ​ണ്​ ഫ​യ​ലി​ലെ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ ത​ട​സ്സ​പ്പെ​ട്ട​ത്.

സി.​എം.​ഡി​യു​ടെ നി​ല​പാ​ടി​ല്‍ പെ​ന്‍​ഷ​ന്‍​കാ​ര്‍ പ്ര​തി​ഷേ​ധം​ ഉ​യ​ര്‍​ത്തി​യ​തോ​ടെ നി​ല​വി​െ​ല രീ​തി​യി​ല്‍​ത​ന്നെ പെ​ന്‍​ഷ​ന്‍ കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി. ജൂ​ണി​ലെ പെ​ന്‍​ഷ​ന്‍ അ​ഞ്ചാം തീ​യ​തി​യും ജൂ​ലൈ​യി​ലേ​ത്​ 10ന്​ ​മു​മ്ബും ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. 2022 മാ​ര്‍​ച്ചു​​വ​രെ പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നു​ള്ള ധാ​ര​ണ​പ​ത്രം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച അ​ഞ്ചി​ന​കം പൂ​ര്‍​ത്തി​യാ​ക്കി തീ​രു​മാ​ന​മെ​ടു​ക്കും. വി​വാ​ദ​ങ്ങ​ളു​യ​ര്‍​ത്തി​യ പെ​ന്‍​ഷ​ന്‍ കു​ടി​ശ്ശി​ക മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ടി​ട​പെ​ട്ടാ​ണ് ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ല്‍ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ പ​ണം ക​ട​മെ​ടു​ത്ത് ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ്​ ഐ​സ​ക്കാ​യി​രു​ന്നു ഇ​ങ്ങ​നെ​യൊ​രു നി​ര്‍​േ​ദ​ശം ത​യാ​റാ​ക്കി​യ​ത്. ഇ​തി​െന്‍റ സാ​മ്ബ​ത്തി​ക​ബാ​ധ്യ​ത മു​ഴു​വ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റാ​ണ് വ​ഹി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ത​ട​സ്സ​മി​ല്ലാ​തെ ന​ട​ന്ന പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​മാ​ണ് ബി​ജു പ്ര​ഭാ​ക​ര്‍ ഇ​ട​പെ​ട്ട​​തോ​ടെ കൊ​ടു​ക്കാ​തെ​പോ​യ​ത്. പെ​ന്‍​ഷ​ന്​ സ​ഹ​ക​ര​ണ ബാ​ങ്ക് ന​ല്‍​കു​ന്ന പ​ണ​ത്തി​ന്​ 10 ശ​ത​മാ​നം പ​ലി​ശ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. ഇ​ത്​ 8.8 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​മാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ധാ​ര​ണ​പ​ത്രം പു​തു​ക്കു​ന്ന​ സ​മ​യ​മാ​യ​തോ​ടെ​യാ​ണ്​ പ​ലി​ശ കു​റ​ക്ക​ണ​മെ​ന്ന കു​റി​പ്പ്​ ഫ​യ​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.

ഈ ​നി​ര്‍​ദേ​ശ​വു​മാ​യി ഫ​യ​ല്‍ ധ​ന​കാ​ര്യ​മ​ന്ത്രി​ക്ക് എ​ത്തി. പു​തി​യ ധ​ന​മ​ന്ത്രി ഫ​യ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക്​ വി​ട്ടു. ധ​ന​മ​ന്ത്രി​യും ഗ​താ​ഗ​ത​മ​ന്ത്രി​യും ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും നി​ര്‍​ദേ​ശി​ച്ചു. ഇ​തോ​ടെ പെ​ന്‍​ഷ​ന്‍ മു​ട​ക്കി എ​ന്ന പേ​രു​ദോ​ഷം ഗ​താ​ഗ​ത​മ​ന്ത്രി​ക്കും കി​ട്ടി. പ​ലി​ശ കു​റ​ക്ക​ണ​മെ​ന്ന്​ ഫ​യ​ലി​ല്‍ നോ​ട്ടെ​ഴു​തി​യ സി.​എം.​ഡി​ക്കാ​ക​ട്ടെ കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ല്‍ എ​വി​ടെ​നി​ന്നെ​ങ്കി​ലും പ​ണം ക​ണ്ടെ​ത്താ​നും ക​ഴി​ഞ്ഞി​ല്ല.

ഏ​താ​യാ​ലും പ​ലി​ശ കു​റ​ക്ക​ല്‍ ശ്ര​മം കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ 40,700 പെ​ന്‍​ഷ​ന്‍​കാ​രു​ടെ പെ​ന്‍​ഷ​ന്‍ ര​ണ്ടു​മാ​സം മു​ട​ക്കാ​ന്‍ മാ​ത്ര​മാ​ണ്​ ഉ​പ​ക​രി​ച്ച​ത്​. സ​ഹ​ക​ര​ണ വ​കു​പ്പു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പ​ലി​ശ കു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ ഗ​താ​ഗ​ത വ​കു​പ്പി​െന്‍റ നി​ല​പാ​ട്.

പെ​ന്‍​ഷ​ന്‍ തു​ക​യു​ടെ പ​ലി​ശ കു​റ​ച്ച്‌​ പ​ണം ലാ​ഭി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി മ​റ്റ്​ പാ​ഴ്​​ചെ​ല​വു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന്​ പെ​ന്‍​ഷ​ന്‍​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ​കോ​വി​ഡി​നു​ശേ​ഷം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​​േ​മ്ബാ​ഴും ര​ണ്ടാ​യി​ര​ത്തോ​ളം ബ​സു​ക​ള്‍ ഒാ​ടി​ക്കാ​തെ​യി​ട്ടി​രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ്​ അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.