വടകര: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എക്ക് നേരെ ഉയര്‍ന്ന വധഭീഷണി ഗൗരവതരമാണെന്നും ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കെ.കെ. രമ എം.എല്‍.എ. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് നിയമനടപടികള്‍ക്ക് വിധേയരായ ക്രിമിനല്‍ സംഘങ്ങളാണ് ഭീഷണിക്ക് പിന്നിലെന്നാണ് ന്യായമായും സംശയിക്കേണ്ടത്. ടി.പി വധക്കേസ് കുറ്റവാളികള്‍ ജയിലില്‍ നിന്ന് ഫോണ്‍ വഴിയും, പരോളിലിറങ്ങി നേരിട്ടും ക്രിമിനല്‍ ക്വട്ടേഷനുകള്‍ നിര്‍ബാധം ഏറ്റെടുത്തുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തെളിവുസഹിതം പുറത്തുവന്നുകൊണ്ടിരിക്കെ ഉയര്‍ന്നിരിക്കുന്ന വധഭീഷണി കേവലമൊരു ഊമക്കത്തെന്ന നിലയില്‍ നിസ്സാരമായി അവഗണിക്കാവുന്നതല്ല. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷന്‍ ക്രിമിനലിസം വളര്‍ന്നിരിക്കുന്നുവെന്നത് അതീവഗുരുതരമാണ് . വധഭീഷണിക്ക് പിന്നിലെ ശക്തികളെ കണ്ടെത്താന്‍ നിഷ്പക്ഷവും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു.
തിരുവഞ്ചൂരിന് വധഭീഷണി; ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം- കെ.കെ. രമ



