ബഹിരാകാശത്തേക്കുള്ള മൂന്നാമത്തെ ഇന്ത്യക്കാരിയുടെ യാത്ര ഇന്ന് വൈകിട്ട് 6.30ന്. 34കാരിയായ ഇന്ത്യന്‍ വനിത സിരിഷാ ബാന്‍ഡ്‌ലയുള്‍പ്പെടുന്ന സംഘം യുഎസിലെ ന്യൂ മെക്‌സിക്കോയിലുള്ള സ്‌പേസ്‌പോര്‍ട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് പറന്നുയരുക. വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സനുള്‍പ്പെടെയുള്ള ആറംഗ ബഹിരാകാശ സംഘത്തിലാണ് ഇന്ത്യക്കാരി സിരിഷാ ബാന്‍ഡ്‌ലയും ഇടം പിടിച്ചത്.
വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ സ്‌പേസ് പ്ലെയിനായ വി എസ്‌എസ് യൂണിറ്റിയിലാകും സഞ്ചരിക്കുക. ഭൂമിയില്‍ നിന്ന് 3 ലക്ഷം അടി വരെ ഉയരത്തില്‍ വി എസ്‌എസ് യൂണിറ്റി എത്തുമെന്നു കരുതുന്നു. ഈ ഘട്ടത്തില്‍ യാത്രികര്‍ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ടേക്ക് ഓഫ് മുതല്‍ തിരിച്ചിറക്കം വരെയുള്ള ഘട്ടങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂറേ എടുക്കുകയുള്ളൂവെന്ന് വെര്‍ജിന്‍ ഗലാക്റ്റിക് അറിയിച്ചു.
യാത്രാസംഘത്തില്‍ ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച ഇന്ത്യന്‍ വംശജ ശിരിഷ ബാന്‍ഡ്ലയും (34) ഉള്‍പ്പെടുന്നു. യാത്ര വിജയിച്ചാല്‍, ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായ വനിതയാകും ശിരിഷ. കല്‍പന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.



