ന്യൂദല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ വിജയ ശതമാനം 99.04 ആണ്. രജിസറ്റര്‍ ചെയ്ത 20,97,128 പേരില്‍ 20,76,997 പേര്‍ വിജയിച്ചു. 99.99 വിജയശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ 100 ശതമാനം വിജയം. വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. 99.24 ശതമാനം. ആണ്‍കുട്ടികളുടെ വിജയശതമാനം 98.89 ആണ് cbse results.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം.
20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് 10-ാം ക്ലാസ് പരീക്ഷയ്ക്കായി ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ എഴുപതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് സാഹചര്യത്തില്‍ പത്താംക്ളാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതിനാല്‍ സ്കൂളില്‍ നടത്തിയ പ്രീ-ബോര്‍ഡ് പരീക്ഷ, യൂണിറ്റ് പരീക്ഷ, അര്‍ദ്ധവാര്‍ഷിക പരീക്ഷ, ഇന്റേണല്‍ അസസ്മെന്റ് തുടങ്ങിയവയുടെ മാര്‍ക്ക് കണക്കാക്കിയായിരുന്നു മൂല്യ നിര്‍ണയം.



