കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് സിപിഐഎം ഇന്ന് ഹർത്താൽ ആചരിക്കുക. മൺട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിൽ പകൽ ഒന്നു മുതൽ വൈകിട്ട് 4 വരെയാണ് ഹർത്താൽ.

മൺട്രോത്തുരുത്ത് സ്വദേശി മണിലാൽ ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകനാണ് കൊല നടത്തിയത്. ഇയാൾ പൊലീസ് പിടിയിലായി. പ്രതി അശോകൻ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.

രാഷ്ട്രീയ കൊലപാതകം എന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തി. എന്നാൽ രാഷ്ട്രീയ കൊലപാതകം അല്ലെന്നാണ് പൊലീസ് ഭാഷ്യം.