വാഷിങ്ടണ്‍ : അമേരിക്കയിലുള്ള ഇന്ത്യന്‍വംശജരില്‍ അഞ്ചില്‍ രണ്ടുപേരും സാമ്ബത്തിക സ്ഥിരത സംബന്ധിച്ച് ആശങ്കയിലെന്ന് പഠനം. കോവിഡ് ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് മനസ്സിലാക്കാന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് വ്യാപനത്തിനുശേഷം വലിയ മാറ്റമുണ്ടായത് ജനങ്ങളുടെ ജീവിത രീതിയിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. യുഎസിലെ ഇന്ത്യക്കാരില്‍ ആറില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആണ്. കുടുംബ ബന്ധങ്ങളെ കോവിഡ് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും മാനസികസംഘര്‍ഷവും നിരാശയും പ്രകടമാണ്. കോവിഡ് മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി 30 ശതമാനത്തോളം ഇന്ത്യക്കാരുടെയും ജോലിയെ ബാധിച്ചതായും ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്പോറ (എഫ്‌ഐഐഡിഎസ്) നടത്തിയ സര്‍വേയില്‍ പറയുന്നു.
സാമ്പത്തിക സുരക്ഷ ; അമേരിക്കയിലെ 40 ശതമാനം ഇന്ത്യക്കാര്‍ ആശങ്കയില്‍
