തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത. പള്ളികളിൽ ഞായറാഴ്ച ഇതുസംബന്ധിച്ച സർക്കുലർ വായിച്ചു. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ.

വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്നാണ് സർക്കുലറിലെ ആവശ്യം. തീരശോഷണത്തിൽ വീട് നഷ്ടപെട്ടവരെ വാടക നൽകി മാറ്റി പാർപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 

സർക്കാരിനെതിരെ കടുത്ത വിമർശനമാണ് സർക്കുലറിൽ ഉന്നയിക്കുന്നത്. തുറമുഖത്തിന്റെ നിർമാണം തടസ്സപ്പെടുത്തി സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുക്കാൻ അദാനി ഗ്രൂപ്പിന് സർക്കാരിന്റെ സഹായം ലഭിച്ചുവെന്ന് സർക്കുലറിൽ ആരോപിക്കുന്നുണ്ട്.