ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങിനെതിരായുള്ള ആദ്യ മൊഴി പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍. മജിസ്ട്രേറ്റിനും പൊലീസിനും നല്കിയ മൊഴികള്‍ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുനരുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നാകെ ഐപിസി 164 പ്രകാരം പുതിയ രഹസ്യമൊഴി നല്കി. കോടതി പുതിയ മൊഴി പരിശോധിച്ച് എന്തൊക്കെ കുറ്റങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ചുമത്താനാകുമെന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.