സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റ ന്റ് സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. സെയില്‍സ്മാന്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പിഎസ്‌സി ആണെന്നും സപ്ലൈകോ അറിയിച്ചു.
പതിനാലു ജില്ലകളിലും ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. നിയമനത്തിന് പിഎസ്‌സി മാനദണ്ഡങ്ങളാണ് ബാധകം. പിഎസ്‌സി ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 21 ആണ് എന്നതാണ് യത്ഥാര്‍ത്ഥ വിവരം. സപ്ലൈകോ സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.