തിരുവനന്തപുരം: സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബുധനാഴ്‌ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ മാളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. തിങ്കള്‍ മുതല്‍ ശനി വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ക്കും പ്രവര്‍ത്തനാനുമതി; ബുധനാഴ്‌ച മുതല്‍ തുറക്കാം



