പുതിയ സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽ കാന്ത് ചുമതലയേറ്റു. ബാറ്റൺ കൈമാറി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അനിൽ കാന്തിനെ പുതിയ ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. സർവീസ് കാലാവധി നിശ്ചയിക്കാതെയാണ് തീരുമാനം. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.