തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,215 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 73 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 814 പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 5 മരണങ്ങള്‍കൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 102 ആയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ അഞ്ചു ജില്ലകളിലാണ് നൂറില്‍ അധികം രോഗികള്‍ ഉള്ളത്. തിരുവനന്തപുരത്ത് നിന്നും 289 പേര്‍ക്കും, മലപ്പുറത്ത് 142 പേര്‍ക്കും, കോഴിക്കോട് 149 പേര്‍ക്കും, കാസര്‍ഗോഡ് 168 പേര്‍ക്കും, പാലക്കാട് 123 പേര്‍ക്കുമാണ്. അതുപോലെ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് തിരുവനന്തപുരത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാമ്ബിളുകളാണ് പരിശോധിച്ചത്.