പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ ആണ് മരിച്ചത്. 76 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
പന്ത്രണ്ടുപേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203 ആയി.1983 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 1777 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി.



