തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഐ.പികള്‍ക്കായി പ്രത്യേക കോവിഡ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പൊതു പരിപാടികളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഒഴിവാക്കണം. പൊതുപരിപാടിയില്‍ പോകേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലയര്‍ മാസ്‌ക് ഉപയോഗിക്കണം. സാനിറ്റയിസര്‍ ഇടക്കിടെ ഉപയോഗിക്കണം. നേരിട്ട് പങ്കെടുത്തുള്ള യോഗങ്ങള്‍ ഒഴിവാക്കണം. പകരം യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം. യോഗം ചേരുകയാണെങ്കില്‍ തുറന്ന ഹാളുകളില്‍ പകുതി ആളുകളെ മാത്രം ഉള്‍പ്പെടുത്തി ആകണം എന്നിങ്ങനെയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.
വി.ഐപികള്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചത്തില്‍ സംസാരിക്കരുത്. സംസാരിക്കുമ്ബോഴും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം, കൃത്യമായി അണു നശീകരണം നടത്തിയ വാഹനം മാത്രം ഉപയോഗിക്കുക, വീട്ടുകാര്‍ പൊതു പരിപാടികളും ചടങ്ങുകളും ഒഴിവാക്കണം, വീട്ടുകാര്‍ക്ക് രോഗ ലക്ഷണം ഉണ്ടായാല്‍ ഉടന്‍ ആന്റിജന്‍ പരിശോധന നടത്തണം, വീട്ടിലെ ജോലിക്കാര്‍ ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിക്കണം എന്നും മാര്‍ഗ നിര്‍ദ്ദേശമുണ്ട്.
വിഐപികളുടെ സുരക്ഷാ, പേര്‍സണല്‍ സ്റ്റാഫ്, ഡ്രൈവര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം ആയി. ജോലി 14 ദിവസം മാത്രമായി ചുരുക്കും. ജോലി ചെയ്യുന്ന കാലയളവില്‍ വീട്ടില്‍ പോകാന്‍ അനുവദിക്കില്ല. ത്രീ ലയര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. അവധി ദിവസം പ്രത്യേകം മുറിയില്‍ കഴിയണം. ഡ്യൂട്ടി കഴിഞ്ഞാല്‍ 7 ദിവസം നിരീക്ഷണം. അത് കഴിഞ്ഞാല്‍ ആന്‍റിജന്‍ പരിശോധന നടത്തും. നെഗറ്റീവ് ആയാല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കാം എന്നാണ് നിര്‍ദ്ദേശം.



