തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്. സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ തീരുമാനം. ബാറുകളും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും കള്ള് ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും. ലോക്ഡൗണില്‍ ഇളവു നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം.

സമ്ബൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും 265 ബവ്‌കോ ഷോപ്പുകളും 36 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് മദ്യവിതരണം നടത്തുന്നത്.