സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ പശ്ചാത്തലത്തിൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയം ‘സെൽഫ് ലോക്ക്ഡൗൺ’ ആയി കണ്ട് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അന്തരീക്ഷത്തിലെ ആർദ്രത വർദ്ധിക്കുന്നതിനാൽ മറ്റ് ജില്ലകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

വർദ്ധിച്ചുവരുന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.