തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 40 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേല്‍ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂര്‍ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 7), നരനാമ്മൂഴി (സബ് വാര്‍ഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
40 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയതോടെ സംസ്ഥാനത്ത് ആകെ 665 ഹോട്ട് സ്പോട്ടുകളാണുള്ളത്.