സംസ്ഥാനത്ത് ഇന്ന് നാല് കൊറോണ മരണം. മലപ്പുറം ജില്ലയില്‍ രണ്ട് പേരും കോഴിക്കോട്,കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ വീതവുമാണ് കൊറോണ ബാധിച്ച്‌ മരിച്ചത്.

കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ ,മലപ്പുറം കോടൂര്‍ സ്വദേശി കോയക്കുട്ടി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ മഞ്ചേരി മെഡിക്കല്‍ കോളേജിലും കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്ലം പാരപ്പിള്ളി മെഡിക്കല്‍ കോളജില്‍ചികിത്സിയിലിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സനാദന്‍ദാസും കോവിഡ് ബാധിച്ച്‌ മരിച്ചു.